Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകേ പായുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: യഥാര്‍ത്ഥ സാമൂഹിക പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകേ പായുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുകയും അവയ്ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ രീതി നല്ലതല്ല. ജനങ്ങളെസംബന്ധിയ്ക്കുന്ന സുപ്രധാന തീരുമാനങ്ങളും മറ്റുമുള്‍പ്പെടുന്ന നിയമസഭാ വാര്‍ത്തകള്‍ക്കുപോലും മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല---മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കായി നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വഴിയാണ് വലിയൊരു പങ്ക് ജനങ്ങളും നിയമസഭയുടെ തീരുമാനങ്ങളെയും പുതിയ പരിപാടികളെയും കുറിച്ച് അറിയുകയുള്ളു.

ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം നിഷേധിയ്ക്കുമ്പോള്‍ അത് നിയമസഭയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിയ്ക്കും. ജനങ്ങള്‍ക്ക് തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ കഴിയാതെവരും- അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയില്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമമന്ത്രി എം വിജയകുമാര്‍, കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു. കേരള സര്‍വ്വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം റീഡര്‍ ജെ. പ്രഭാഷ് നിയമസഭയുടെ ഉത്തരവാദിത്തങ്ങളും സാമൂഹിക മാറ്റങ്ങളും എന്നവിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+