Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ പ്രസ്താവന: ആവശ്യപ്പെട്ടാല്‍ അന്വേഷിയ്ക്കാമെന്ന് വി.എസ്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ പണം വാങ്ങി വാര്‍ത്ത സൃഷ്ടിയ്ക്കുകയാണെന്ന സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ആലോചിയ്ക്കാമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുനടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ട്ടിയ്ക്കെതിരെ മാധ്യമ സിന്റിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുള്ള പിണറായിയുടെ ആരോപണത്തെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+