തിരുവല്ലയില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അറസ്റില്‍
തിരുവല്ല: പോലീസ് അറസ്റ് ചെയ്ത ഓര്‍ത്തഡോക്സ് വിശ്വാസികളെ പി.സി വിഷ്ണുനാഥ് എം.എല്‍.എ, മുന്‍ എം.പി തോമസ് കുതിരവട്ടം എന്നിവര്‍ ഇടപെട്ടു മോചിപ്പിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്ത് ഹര്‍ത്താലിന്റെ ഭാഗമായി ബുധനൂരില്‍ വാഹനങ്ങള്‍ തടഞ്ഞ വിശ്വാസികളെയാണ് പോലീസ് അറസ്റ് ചെയ്ത മാന്നാര്‍ സ്റേഷനിലേക്ക് കൊണ്ടു പോയത്.
സംസ്ഥാനത്ത് ഭാഗികമായി മാത്രം ബാധിച്ച ഹര്‍ത്താല്‍ പത്തനംതിട്ടയില്‍ ബന്ദിന്റെ പ്രതീതി ഉണ്ടാക്കി. ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തുകള ില്‍ റാലി നടത്തി. കടകളും മറ്റും ബലമായി അടപ്പിച്ചും വാഹന ഗതാഗതം തടസ്സപ്പെടുത്തിയുമാണ് വിശ്വാസികള്‍ പ്രതികരിച്ചത്.
മാവേലിക്കരയില്‍ ഹര്‍ത്താലാഹ്വാനത്തെ തുടര്‍ന്ന് കടയടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓര്‍ത്തഡോക്സ് വിശ്വാസികളും പോലിസും ഏറ്റുമുട്ടി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ റോഡ് ഉപരോധിച്ചു.
ഇതിനിടെ ഓര്‍ത്തഡോക്സ് സഭയുടെ മാര്‍ച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് വേറെ അന്വേഷണം വേണമോ എന്ന കാര്യം ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications