സ്പോര്‍ട്സ് ലോട്ടറി: സമ്മാനങ്ങള്‍ കുറച്ചതിനെതിരെ നടപടിക്ക് ഉത്തരവ്
കൊച്ചി: സ്പോര്‍ട്സ് ലോട്ടറി സമ്മാനങ്ങള്‍ കുറച്ചതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്ാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) ഉത്തരവിട്ടു.
ലോട്ടറി ഡയറക്ടര്‍ ടി.ടി ആന്റണി, സെക്രട്ടറി മാരാ പാണ്ഡ്യന്‍ എന്നിവര്‍ക്കെതിരേയും നടപടി എടുക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം രവിപുരം മാണിക്കത്തു റോഡില്‍ പി.എ പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വില്‍പ്പന കുറഞ്ഞതിനു ആനുപാതികമായി സമ്മാനങ്ങളും കുറയ്ക്കുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്യതാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications