മീനച്ചിലാറ്റിലെ അശാസ്ത്രീയ മീന്‍പിടുത്തം: അന്വേഷണത്തിനു ഉത്തരവിട്ടു
കോട്ടയം: മീനച്ചിലാറ്റിലെ അശാസ്ത്രീയ മീന്‍പിടുത്തത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇവിടെ അശാസ്ത്രീയ രീതിയിലുളള മീന്‍ പിടുത്തം മൂലം മത്സ്യസമ്പത്ത് കുറയുന്നതായുളള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മീനച്ചിലാര്‍ മലിനപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ാറിന്‍ കലര്‍ത്തി മീന്‍ പിടിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മീനച്ചിലാര്‍ മലിനപ്പെടുത്തുന്നത് മൂലമാണ് ഇവിടത്തെ മത്സ്യസമ്പത്ത് കുറയുന്നതെന്ന് വിവിധ സംഘടനകളും നടത്തിയ പഠത്തില്‍ തെളിഞ്ഞിരുന്നു. മലിനീകരണത്തെത്തുടര്‍ന്ന് ഇവിടെയുള്ള ചിലയിനം മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications