അഴീക്കോട് സാഹിത്യത്തിലെ ധര്‍മക്കാരന്‍: വെള്ളാപ്പള്ളി
ഹരിപ്പാട്: സാഹിത്യത്തിലെ ധര്‍മക്കാരനാണ് ഡോ.സുകുമാര്‍ അഴീക്കോടെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഉദ്ദേശിച്ച അത്രയും ഭിക്ഷകിട്ടിയില്ലെങ്കില്‍ കൊടുക്കുന്നവരെ അടിക്കാന്‍ ചെല്ലുന്ന ധര്‍മ്മകാരന്റെ നിലപാടാണ് അഴീക്കോടിനുള്ളത്. ഒരു പത്മശ്രീയോ മറ്റോ സര്‍ക്കാര്‍ കൊടുത്തു. വിചാരിച്ചതു കിട്ടാത്തതുകൊണ്ട് അത് നിരസിച്ചു. പ്ലെയിന്‍ ടിക്കറ്റിനൊപ്പം കനമുള്ള ഒരു കവറും കൂടിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അത് സ്വീകരിച്ചേനെ.
ചേര്‍ത്തലയില്‍ അബ്കാരി കരാറുകാരന്‍ സംഘടിപ്പിച്ച യോഗത്തില്‍ വന്നാണ് അഴീക്കോട് എന്നെ ചീത്തവിളിച്ചത്. മൂന്നിരട്ടി ഫീസ് അധികം വാങ്ങിയശേഷമാണ് അദ്ദേഹം അവിടെ പ്രസംഗിച്ചത്-വെള്ളാപ്പള്ളി ആരോപിച്ചു. ഹരിപ്പാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത് ശിവഗിരി ഉപദേശകസമിതിയില്‍ വെള്ളാപ്പള്ളി വേണോ താന്‍ വേണോ എന്ന് അഴീക്കോട് ചോദിച്ചു. നടേശന്‍ മതിയെന്നായിരുന്നു നായനാരുടെ തീരുമാനം. അന്നുമുതല്‍ നായനാരെയും എന്നെയും കുറ്റം പറയുകയാണ് അഴീക്കോടിന്റെ പണി.
എന്റെ നല്ലപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രഫസര്‍ വിലാസിനിയുള്‍പ്പെടെ അഴീക്കോടിനെ സ്നേഹിച്ചിരുന്നവരെല്ലാം എനിയ്ക്ക് കത്തെഴുതി. അഴീക്കോട് അതിന് തയ്യാറായില്ലെങ്കിലും അദ്ദേഹത്തിന്റെ പൂര്‍വ്വ കാമുകി എന്നെ പ്രശംസിച്ച് കത്തെഴുതിയതില്‍ സന്ത ാഷമണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications