വിഐപി സുരക്ഷാ കാറുകള്‍ വാങ്ങാനുളള നീക്കം ധനവകുപ്പ് തടഞ്ഞു
തിരുവനന്തപുരം: രാഷ്ട്രപതി ഉള്‍പ്പെടെയുളള വിശിഷ്ട വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാറുകള്‍ വാങ്ങാനുളള നീക്കത്തിനു വിലക്ക്.
70 ലക്ഷം രൂപ വിലമതിക്കുന്ന ആറു ടാറ്റാ സഫാരി കാറുകള്‍ വാങ്ങാനുളള തീരുമാനമാണ് ധനവകുപ്പ് തടഞ്ഞത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ തവണ തലസ്ഥാനത്തു വന്നപ്പോഴുണ്ടായ സുരക്ഷാപാളിച്ചകള്‍ വിലയിരുത്തിയാണ് കാറുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തിരുന്നത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ചീഫ് സെക്ട്രറി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു അന്ന് കാറുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.
പ്രത്യേക സുരക്ഷാസേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആറു വാഹനങ്ങളാണ് കേരളത്തിനു നല്‍കാന്‍ തീരുമാനമായത്. വിവിഐപികള്‍ക്ക് മുന്‍ പിന്‍ അകമ്പടികള്‍ നല്‍കാനാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുക. ഇവയുടെ ടയറുകള്‍ ബോംബാക്രമത്തിലും മറ്റും തകര്‍ന്നാലും 80കി.മീറ്റര്‍ വരെ വേഗത്തില്‍ വളരെ ദൂരം സഞ്ചരിക്കാനുളള സംവിധാനം ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്.












Click it and Unblock the Notifications