കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള നിരോധനം: സ്റേ അനുവദിച്ചില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളസര്‍ക്കാര്‍ കൊണ്ടുവന്ന കോള നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.

ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഉത്തരവ് സ്റേചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിയ സുപ്രിം കോടതി കോളക്കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കമ്പനികള്‍ നാലാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം.

ജസ്റിസ് എ.ആര്‍ ലക്ഷ്മണ്‍, ജസ്റിസ് അല്‍മാസ് കബീര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്.

കോളകളില്‍ ക്രമാതീതമായ തോതില്‍ കീടനാശിനികളുടെ അംശമുണ്ടെന്ന് ദില്ലി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കോളപാനീയങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി നിരോധനം റദ്ദാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X