ദേവസ്വം അഴിമതി: കമ്മിഷന്റെ അന്വേഷണം സുപ്രിം കോടതി പരിമിതപ്പെടുത്തി
ദില്ലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങളെക്കുറിച്ച് മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ദേവസ്വം ബോര്‍ഡ് അഴിമതി അന്വേഷിക്കുന്നതിനായി ജസ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷനെ നിയമിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍, പുനലൂര്‍ മധു, എം.ബി ശ്രീകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
ഹര്‍ജിയിലെ ആരോപണങ്ങള്‍ക്കൊപ്പം അന്വേഷണത്തിനിടെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും കമ്മിഷന് അന്വേഷിയ്ക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ ദേവസ്വം ബോര്‍ഡും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ഓര്‍ഡിനന്‍സ് നിലവില്‍വന്നതോടെ ബോര്‍ഡ് ഇല്ലാതായെന്ന് കാണിച്ച് ഈ ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു.
ജസ്റിസ് ബി.എന്‍ അഗര്‍വാള്‍, ജസ്റിസ് പി.പി നവല്ലേക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications