പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പെട്രോളിന്റെ വില ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ വില ഒരു രൂപയുമാണ് കുറച്ചത്.
പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് വ്യാഴാഴ്ച ഇക്കാര്യമറിയിച്ചത്. അവശ്യ സാധനങ്ങളുടെ കുതിച്ചുകയറുന്ന വില പിടിച്ചുനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ കുറഞ്ഞ വില പ്രാബല്യത്തില്‍ വരും.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പെട്രോളിയം മന്ത്രി, ധനകാര്യ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് വില കുറയ്ക്കാന്‍ തീരുമാനമായത്.












Click it and Unblock the Notifications