Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകര സംഘടനകള്‍ ഓഹരി വിപണികളില്‍ തിരിമറി നടത്തുന്നു: എം.കെ. നാരായണന്‍

ദില്ലി: രാജ്യത്തെ ഓഹരി വിപണികളികളില്‍ തിരിമറി നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുളള പണം കണ്ടെത്തുകയാണ് തീവ്രവാദ സംഘങ്ങളുടെ പുതിയ ധനശേഖരണ മാര്‍ഗമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍.

മുംബൈ, ചെന്നൈ ഓഹരി വിപണികളില്‍ പ്രവര്‍ത്തിച്ചിരുന്ന ചില വ്യാജ കമ്പനികള്‍ തീവ്രവാദ സംഘങ്ങളുടെതാണെന്ന് പിന്നീട് കണ്ടെത്തിയതായും നാരായണന്‍ പറഞ്ഞു. മ്യൂണിച്ചില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന 43-ാം സുരക്ഷാ നയ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദുബായ്, യുഎഇ തുടങ്ങിയ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് ബാങ്കുകള്‍ വഴി തീവ്രവാദ സംഘടനകള്‍ പണം കൈപറ്റിയതിന്റെ പല തെളിവുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം കേസുകളില്‍ ബാങ്കിങ് രഹസ്യങ്ങള്‍ അധികൃതര്‍ മറച്ചു വയ്ക്കരുത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തപ്പെടുത്തുന്നതിനായി ദശലക്ഷ കണക്കിനു ഡോളറുകള്‍ ഇന്ത്യയിലെയ്ക്ക് ഒഴുക്കുന്നതില്‍ ചില പാക് ഔദ്യോഗിക സംഘടനകള്‍ക്കുളള പങ്കിനെ നാരായണന്‍ നിശിതമായി വിമര്‍ശിച്ചു. ഈ പണമുപയോഗിച്ച് ജിഹാദി സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനു നിയമാനുസൃതമായി തന്നെ വ്യാപാര ശൃംഖല തുടങ്ങിയിട്ടുണ്ട്.

ഭക്ഷ്യശാലകള്‍, റിയല്‍ എസ്റേറുകള്‍, കപ്പല്‍ വ്യവസായം തുടങ്ങിയ വ്യവസായങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെന്നും നാരായണന്‍ പറഞ്ഞു.

ധാരാളം ഇന്ത്യന്‍ വ്യാജ നോട്ടുകളാണ് വര്‍ഷംതോറും പിടിച്ചെടുക്കുന്നത്. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഇന്ത്യയിലെത്തുന്നത്. വ്യാജ എടിഎമ്മുകളുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അന്വേഷണ സംഘങ്ങളുടെ ശ്രദ്ധ പതിയാതിരിക്കാനും പിടിക്കപ്പെടാത്തിരിക്കാനുമായി ചെറിയ തുകകളായാണ് തീവ്രവാദ സംഘടനകള്‍ പണം ചിലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+