Get Updates
Get notified of breaking news, exclusive insights, and must-see stories!

500 മാവേലിസ്റോറുകളും മെഡിക്കല്‍ ഷോപ്പുകളും തുടങ്ങും: ദിവാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 500 മാവേലി സ്റോറുകളും അത്ര തന്നെ മാവേലി മെഡിക്കല്‍ ഷോപ്പുകളും ആരംഭിക്കുമെന്ന ഭക്ഷ്യവകുപ്പ് മന്ത്രി സി. ദിവാകരന്‍.

മാവേലിസ്റോറുകള്‍ തുടങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു വര്‍ഷം വാടകയിലാതെ സ്ഥലം നല്‍കാന്‍ തയ്യാറുളള പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കും. പഞ്ചായത്ത് ഓഫീസുകളിലെ ഒരു മുറി വാടകയ്ക്ക് ലഭിച്ചാലും മതി. എംഎല്‍എമാര്‍ ആവശ്യപ്പെടുന്നതനുസരിച്ചായിരിക്കും സ്റോറുകള്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

വിലകയറ്റം നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓണചന്തകള്‍ പോലെ പ്രത്യേക ബസാറുകള്‍ തുടങ്ങും. ഇവയുടെ പ്രവര്‍ത്തനം ഫിബ്രവരി 18നു തിരുവനന്തപുരത്തും 19നു കൊച്ചിയിലും, 20നു കോഴിക്കോടും ആരംഭിക്കും.

പച്ചക്കറികള്‍ കൂടാതെ മറ്റു നിത്യോപയോഗ സാധനങ്ങളും ഇവിടെ വിതരണം ചെയ്യും. ഈ നഗരങ്ങളിലെ കോര്‍പ്പറേഷനുകള്‍ ആവശ്യമായ വാഹനങ്ങള്‍ നല്‍കിയാല്‍ സഞ്ചരിക്കുന്ന മൊബൈല്‍ മാവേലിസ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രയില്‍ വിളവെടുപ്പ് തുടങ്ങിയതിനാല്‍ മുളക്, മല്ലി, പയര്‍ വര്‍ങ്ങള്‍ തുടങ്ങിയവയുടെ വില കുറഞ്ഞിട്ടുണ്ട്. ആവശ്യമുളള ഭക്ഷ്യേവസ്തുക്കള്‍ അയക്കാമെന്ന് ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡ്ഢി വി. എസ് അച്യുതാനന്ദന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.

ഇതിനു പുറമേ സിവില്‍ സപ്ലൈസ് കോര്‍പറേഷനു വിപണിയില്‍ ഇടപ്പെടാനായി 35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+