കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികരിച്ചത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് : പിണറായി

  • By Staff
Google Oneindia Malayalam News

കൊച്ചി: പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കാണ് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ പാര്‍ട്ടിയ്ക്ക് നിരക്കാത്ത പ്രസ്താവനകള്‍ക്ക് മറുപടി നല്‍കിയതെന്ന് പിണറായി വിജയന്‍.

മഞ്ഞളാംകുഴി അലിയുടെതായി അച്ചടിച്ചുവന്ന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം പാര്‍ട്ടിയ്ക്ക് നിരക്കാത്തതാണ്. താന്‍ പറഞ്ഞ കാര്യങ്ങളല്ല അഭിമുഖമെന്ന പേരില്‍ അച്ചടിച്ചുവന്നതെന്ന് അലി വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ എനിയ്ക്ക് കേരളത്തിലെ മാധ്യമ സിന്റിക്കേറ്റിന്റെ സമ്മതം ആവശ്യമില്ല. സിപിഎമ്മിനെ താറടിച്ചുകാണിയ്ക്കാന്‍ ഏതു മാര്‍ഗവും സ്വീകരിയ്ക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടിംഗാണ് കേരളത്തില്‍ നടക്കുന്നത്. അതിനായി ഒരു സംഘടിത കേന്ദ്രം തന്നെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അതിനെ തകര്‍ക്കുക എളുപ്പമല്ല.

പാര്‍ട്ടിയുടെ കേരളഘടകത്തില്‍ കുഴപ്പമുണ്ടെന്നും മന്ത്രിമാര്‍ പലവഴിയ്ക്കാണെന്നും പിബി ഇടപെടുന്നുണ്ടെന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുക ചിലരുടെ ആവശ്യമാണ്.അതിന് വേണ്ടി മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്തനല്‍കുകയാണ്.

പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിനാണ് ഷാജഹാനെ പുറത്താക്കിയത്. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശക്തിധരന്‍ അന്വേഷണ കമ്മിഷന്‍ മുമ്പാകെ പറഞ്ഞത് രഹസ്യം ചോരുന്ന വഴിയറിയാം, പക്ഷേ ദേശാഭിമാനിയില്‍ നിന്നു പിരിഞ്ഞ ശേഷമേ പറയൂ എന്നാണ്. ഒരു യഥാര്‍ഥ കമ്യൂണിസ്റിനു ചേര്‍ന്നതായിരുന്നില്ല ആ മറുപടി.

പാര്‍ട്ടി മെമ്പറായിരിക്കെ ജനശക്തി എന്ന പ്രസിദ്ധീകരണം തുടങ്ങിയ ശക്തിധരനെയും വൈകാതെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടുന്ന ജനശക്തി കോടികള്‍ മുടക്കി മിനുക്കു കടലാസിലാണ് അച്ചടിക്കുന്നത്. ഇതിനൊക്കെയുള്ള പണമെവിടെ നിന്നാണ് കിട്ടുന്നത്?

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയെന്ന് പ്രചരിപ്പിച്ചത് ഈ പ്രസിദ്ധീകരണമാണ്. ഒടുവില്‍ യഥാര്‍ഥത്തില്‍ പൂമൂടല്‍ നടത്തിയ ബാലകൃഷ്ണന്റെ കുടുംബം രസീത് എന്നെക്കാണിച്ചു. ഏതെങ്കിലും അമ്പലത്തിലോ ആരാധനാലയത്തിലോ പോകുന്നതില്‍ നിന്നു നേതാക്കളുടെ ബന്ധുക്കളെയോ പാര്‍ട്ടി അനുഭാവികളെയോ സിപിഎം വിലക്കിയിട്ടില്ല-പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X