Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പൈസസ് പാര്‍ക്ക് സ്ഥാപിയ്ക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചു

ഇടുക്കി: മൈലാടും പാറ ഇന്ത്യന്‍ കാര്‍ഡമം ഇന്‍സ്റിറ്റ്യൂട്ടില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കാനായി കിന്‍ഫ്രയും സ്പൈസസ് ബോര്‍ഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

കേന്ദ്രവാണിജ്യമന്ത്രി ജയറാം രമേശിന്റെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ കുര്യനും സംസ്ഥാന സര്‍ക്കാറിന് വേണ്ടി കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ എ.എസ് സുരേഷ് ബാബുവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

മൂല്യവര്‍ധിത സുഗന്ധവ്യജ്ഞന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില ഉറപ്പാക്കി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്‍കിയാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിയ്ക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മാത്രമല്ല പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന കാര്യവും മന്ത്രി പ്രത്യേകം സൂചിപ്പിച്ചു.

തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിന് ഉല്‍പ്പാദനം വര്‍ദ്ധിപ്പക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി കുരുമുളക്, ഏലം തേയില തുടങ്ങിയ കൃഷികളുടെ പുനരുദ്ധാരണം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്പൈസസ് പാര്‍ക്കില്‍ വ്യവസായം തുടങ്ങാന്‍ താല്പര്യമുള്ള വ്യവസായികള്‍ ഉടന്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. 100 ഏക്കര്‍ സ്ഥലത്ത് 40 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

അന്താരാഷ്ട നിലവാരമുള്ള സ്പൈസസ് പ്രൊസസിംഗ് ഹബ് ആയി നിര്‍ദ്ദിഷ്ട പാര്‍ക്കിനെ മാറ്റും. ഇടുക്കി ജില്ലയില്‍ ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങില്‍ തൊഴില്‍മന്ത്രി പി.കെ ഗുരുദാസന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, ഇടുക്കി ജില്ലാ കളക്ടര്‍ എ.ജെ രാജന്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.കെ ജയചന്ദ്രന്‍ എംഎല്‍എ , പി.ജെ ജോസഫ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+