മുല്ലപ്പെരിയാര്‍: കേരളം സത്യവാങ്മൂലം നല്‍കി
തിരുവനന്തപരം: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്ന് കാണിച്ച് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ നിലപാട് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ സുതാര്യവും ക്രിയാത്മകവുമായ നിലപാടാണ് കേരളം കൈക്കൊണ്ടിരുന്നത്. എന്നിട്ടും തമിഴ്നാട് പിന്‍മാറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ചര്‍ച്ചയുടെ നിജസ്ഥിതി കോടതിയെ ധരിപ്പിയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനം സത്യവാങ്മൂലം നല്‍കിയത്. ചര്‍ച്ചയില്‍ മധ്യസ്ഥത വഹിച്ച കേന്ദ്രസര്‍ക്കാറിനോട് ഇതുസംബന്ധിച്ച വിഷയങ്ങള്‍ സുപ്രിം കോടതിയെ ധരിപ്പിയ്ക്കണമെന്നും കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാന്‍ കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിനോട് താന്‍ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും കാര്യങ്ങള്‍ ധരിപ്പിയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications