പാലക്കാട് ഡിവിഷന്‍: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് ലാലു
ദില്ലി: പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് കേരള എംപിമാരെ അറിയിച്ചു. ഇതിനു ശേഷമേ പ്രശ്നത്തില്‍ തീരുമാനമെടുക്കൂവെന്നും ലാലു ഉറപ്പു നല്‍കി.
നിലവിലെ ഡിവിഷന്‍ വെട്ടിമുറിച്ച് പുതിയത് ഉണ്ടാക്കുന്നത് റെയില്‍വേയുടെ ഡിവിഷന്‍ രൂപീകരണ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. പാലക്കാട് ഡിവിഷന്റെ കാര്യത്തില്‍ മുമ്പ് കേരളത്തിനു കേന്ദ്രം നല്‍കിയ ഉറപ്പ് പാലിക്കണമെന്നും എം.പിമാര്‍ ലാലുവിനോട് ആവശ്യപ്പെട്ടു.
മന്ത്രി എം.വിജയകുമാറിന്റെ നേതൃത്വത്തില്‍ ദില്ലിയിലെത്തിയ എംപിമാരുടെ സംഘം വ്യാഴാഴ്ച വൈകീട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും












Click it and Unblock the Notifications