നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കാന്‍ പാലൊളി ഹര്‍ജി നല്‍കി
കൊച്ചി: കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനല്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മന്ത്രിയെന്ന നിലയ്ക്കുള്ള ഔദ്യോഗിക തിരക്കുകള്‍ കാരണം വ്യാഴാഴ്ച തലസ്ഥാനം വിട്ട് കോടതിയില്‍ ഹാജരാകാന്‍ പറ്റില്ലെന്നും ഹര്‍ജി പരിഗണിയ്ക്കുന്ന തുടര്‍ന്നുള്ള ദിവസങ്ങളിലും നേരിട്ട് ഹാജരാക്കുന്നതില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നേരിട്ട് ഹാജരാകുന്നത് അത്യാവശ്യമാണെങ്കില്‍ കോടതി നിര്‍ദ്ദേശിയ്ക്കുന്ന പ്രകാരം പിന്നീട് ഹാജരാകാമെന്നും കോടതിയലക്ഷ്യക്കേസില്‍ കോടതി നല്‍കിയിട്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ ഒരു മാസം സമയം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് തനിയ്ക്കതിരെയുള്ളതെന്നതിനാല്‍ ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി തയ്യാറാക്കാന്‍ നാലാഴ്ചത്തെ സമയമാണ് മന്ത്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. മന്ത്രിനല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിയ്ക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.
കോടതികള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങല്‍ നടത്താന്‍ ഒരിക്കലും താന്‍ ശ്രമിച്ചിട്ടില്ലെന്നും അഡ്വ എം.കെ ദാമോദനര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല എംപ്ലോയീസ് യൂണിയന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യവെ നോട്ടുകെട്ടുകളുടെ കനത്തിനനുസരിച്ചാണ് കോടതികള്‍ വിധിപുറപ്പെടുവിയ്ക്കുന്നതെന്നുള്ള മന്ത്രിയുടെ പ്രസ്താവനയാണ് കേസിനാധാരം.












Click it and Unblock the Notifications