പാലൊളി 26ന് ഹാജരാകണം: കോടതി
കൊച്ചി: കോടതിയലക്ഷ്യ കേസിലുള്‍പ്പെട്ട തദ്ദേശസ്വയം വകുപ്പ് മന്ത്രി പാലൊളി മുഹമ്മദുകുട്ടിയെ വ്യാഴാഴ്ച നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. പകരം ഈ മാസം 26ന് നേരിട്ട് ഹാജരാവണമെന്നാണ് കോടതി നിര്‍ദ്ദേശം.
ഔദ്യോഗിക കൃത്യനിര്‍വഹണം മൂലം വ്യാഴാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും അതിനാല്‍ നേരിട്ട് ഹാജരാക്കുന്നതില്‍ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പാലൊളി വ്യാഴാഴ്ച ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഈ നിര്‍ദേശം.
നോട്ടുകെട്ടുകളുടെ കനം നോക്കി കോടതികള്‍ വിധി പറയുന്ന സ്ഥിതി വിശേഷം ലജ്ജാകരമാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രസംഗിച്ചതു സംബന്ധിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയ്ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.












Click it and Unblock the Notifications