റെയില്‍വേ: കേരള സംഘം വ്യാഴാഴ്ച ദില്ലിയില്‍
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ നിര്‍ത്തലാക്കരുതെന്നാവശ്യവുമായി റെയില്‍വേയുടെ ചുമതലയുളള മന്ത്രി എം.വിജയകുമാറിന്റെ നേതൃത്വത്തില്‍ എംപിമാര്‍ ഇന്ന് ദില്ലിയിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, കേന്ദ്ര റെയില്‍ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരെ സന്ദര്‍ശിച്ചു റയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘം ചര്‍ച്ച ചെയ്യും.
വിവാദമായ സേലം ഡിവിഷന്‍ രൂപീകരണം, കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിലെ പദ്ധതികള്‍ക്കുളള വിഹിതം വകയിരുത്തല്‍ തുടങ്ങിയവ ചര്‍ച്ചാ വിഷയങ്ങളാവും. കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി എന്നിവരെയും സംഘം സന്ദര്‍ശിക്കും.












Click it and Unblock the Notifications