ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കാവും
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ 7,20,000 ചതുരശ്രയടിയുള്ള കെട്ടിടം ഫിബ്രവരി 22ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കാവും.
പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടെക്നോപാര്‍ക്കിന്റെ വിസ്തൃതി 22 ലക്ഷം ചതുരശ്രയടിയാവും. താജേശ്വനി എന്ന പുതിയ കെട്ടിടത്തില്‍ 12 നിലകളാണുള്ളത്. രാജ്യത്തെ ഐടി വ്യവസായരംഗത്തെ ഏറ്റവും വലിയ കെട്ടിടമാണ് ഇത്.
ഇപ്പോള്‍ 15 ലക്ഷം ചരുരശ്രയടിയുള്ള കെട്ടിടങ്ങളില്‍ 110 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 15,000ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ വലിയ ഐടി പാര്‍ക്കുകളില്‍ ബാംഗ്ലൂരിലെ ഐടിപിഎല്‍ രണ്ടാം സ്ഥാനത്തും ചെന്നൈയിലെ ടൈഡല്‍ പാര്‍ക്ക് മൂന്നാം സ്ഥാനത്തുമാവും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടെക്നോപാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ എട്ട് ലക്ഷം ചതുരശ്രയടിയുള്ള സ്വന്തം കെട്ടിടങ്ങള്‍ പണിയുമെന്ന് ടെക്നോപാര്‍ക്ക് ബിസിനസ് മാനേജര്‍ എം.വാസുദേവന്‍ പറഞ്ഞു. ലീലാഗ്രൂപ്പ് അഞ്ച് ലക്ഷം ചതരുശ്രയടിയുള്ള കെട്ടിടവും പണിയും.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 3000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വാസുദേവന്‍ പറഞ്ഞു.












Click it and Unblock the Notifications