Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസും ഉമ്മന്‍ചാണ്ടിയും പരസ്യചിത്രത്തില്‍

കോഴിക്കോട്: സര്‍ക്കാറുദ്യോഗസ്ഥരെ മുണ്ടുടുപ്പിയ്ക്കുന്നതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരസ്യചിത്രത്തില്‍ അഭിനയിയ്ക്കുന്നു.

കൈത്തറി, ഖാദി മേഖലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി എല്ലാ ശനിയാഴ്ചയും കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കാനുള്ള സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥരെ മുണ്ടുടുപ്പിക്കാനായാണ് നേതാക്കന്മാര്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്.

ഉദ്യോഗസ്ഥരെ മുണ്ടുടുപ്പിയ്ക്കുകയെന്ന ഉദ്യമത്തിനായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവിനുമൊപ്പം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മറ്റു മന്ത്രിസഭാംഗങ്ങളും പരസ്യചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹാന്റ്ലൂം ആന്‍ഡ് ടെക്സ്റൈല്‍സ് ഡയറക്ടറേറ്റ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായാണ് ഇതിനുവേണ്ടുന്ന സന്ദേശമുള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ തയ്യാറാക്കുന്നത്. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രമായാണ് ദൃശ്യമാധ്യമങ്ങളില്‍ ഇത് പ്രക്ഷേപണം ചെയ്യുക. ഇതിന്റെ തിരക്കഥയും മറ്റും തയ്യാറാക്കുന്നതിനായി സ്വകാര്യ ഏജന്‍സികളുടെ സഹായവുമുണ്ട്.

മന്ത്രിസഭാംഗങ്ങള്‍, സൂപ്പര്‍താരങ്ങള്‍ എന്നിവരെക്കൂടാതെ ജസ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, അത്ലറ്റ് അഞ്ജുബോബി ജോര്‍ജ്, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരുടെ സാന്നിദ്ധ്യവും പരസ്യങ്ങളിലുണ്ടാവും.

ഉദ്യോഗസ്ഥരില്‍ സ്ത്രീകള്‍ക്ക് കൈത്തറി കൊണ്ടുള്ള സാരിയോ ചുരിദാറോ, പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും എന്ന രീതിയിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ജീവനക്കാരെ ഇതിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതിനായി വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ വിവിധ തരം നൂലുകളെത്തിയ്ക്കാന്‍ തമിഴ്നാട്ടിലെ മില്ലുകള്‍ക്ക് ഹാന്റ്ലൂം ഡയറക്ടറേറ്റ് രണ്ടു കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

2006 ഡിസംബറില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയശേഷം കൈത്തറി-ഖാദി വിപണയില്‍ കാര്യമായ ഉണര്‍വ്വുണ്ടായിട്ടുണ്ടന്ന്െ ഹാന്റ്ലൂം ഡയറക്ടര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുമ്പോള്‍ 200കോടി രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+