ഒറ്റ ആദിവാസിയെയും ഇറക്കിവിടില്ല: മന്ത്രി ബാലന്‍
ദില്ലി: കണ്ണൂരിലെ ആറളം ഫാമില്‍ ആദിവാസികള്‍ക്കായി മാറിറിവച്ച ഭൂമി കൈപ്പിടിയിലാക്കാന്‍ ചിലര്‍ ശ്രമിയ്ക്കുകയാണെന്ന് പിന്നോക്ക ക്ഷേമമന്ത്രി എ.കെ ബാലന്‍ ആരോപിച്ചു.
ഈ ശ്രമത്തിന് പിന്നില്‍ ആരൊക്കെയാണെന്ന കാര്യം തുറന്ന് കാണിയ്ക്കും. ഒറ്റ ആദിവാസിയെപ്പോലും സര്‍ക്കാര്‍ ബലംപ്രയോഗിച്ച് ഇറക്കി വിടില്ല. ആദിവാസികളുടെ പോരാട്ടത്തിനൊപ്പമാണ് ഇടതു സര്‍ക്കാര്‍- മന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ വ്യാഴാഴ്ച ആറളം ഫാമില്‍ ഭൂമി കയ്യേറുകയും കുടില്‍ കെട്ടുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് ആദിവാസികളെ ആറളം ഫാമില്‍ നിന്ന് ഇറക്കിവിടാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്ന് ആദിവാസി ഗോത്രമഹാ സഭാ നേതാവ് സി.കെ ജാനു ആരോപിച്ചിരുന്നു.












Click it and Unblock the Notifications