ധര്‍മ്മപുരി കേസ്: മൂന്നു പേര്‍ക്ക് വധശിക്ഷ
സേലം: ധര്‍മ്മപുരിയില്‍ ബസ് കത്തിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തിയ കേസില്‍ എഐഎഡിഎംകെ പ്രവര്‍ത്തകരായ മൂന്ന് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. മറ്റ് 25 പ്രതികള്‍ക്ക് 7വര്‍ഷത്തെ തടവും 30,000രൂപ പിഴയുമാണ് ശിക്ഷ.
എഐഎഡിഎംകെ ധര്‍മ്മപുരി ടൗണ്‍ യൂണിറ്റ് സെക്രട്ടറി നെടുഞ്ചെഴിയന്‍, എം.ജി.ആര്‍ ഫോറം നേതാവ് മധു(രവീന്ദ്രന്‍), മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മുനിയപ്പന്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
സേലം ഫസ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ ആദ്യം നടന്നത് കൃഷ്ണഗിരി സെഷന്‍സ് കോടതിയിലാണ്. പിന്നീട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിചാരണ സേലം സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയത്.
വിധിയെത്തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ധര്‍മ്മപുരിയ്ക്ക് സമീപം ഇളക്യം പട്ടിയില്‍ വെച്ച് 200 ഫിബ്രവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാൈടൈക്കനാല്‍ പ്ലസന്റ് സ്റേ ഹോട്ടല്‍ കേസില്‍ ജയലളിതയെ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പഠനയാത്രയ്ക് പോയ കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ ബസ് തടഞ്ഞു നിര്‍ത്തി കത്തിയ്ക്കുകയായിരുന്നു. കുറേ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടെങ്കിലും ഹേമലത, കോകിലവാണി, ഗായത്രി എന്നിവര്‍ വെന്ത് മരിച്ചു.
വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications