Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ കുറ്റങ്ങള്‍ തടയാനും അക്ഷയ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ നിയന്ത്രിത കംപ്യൂട്ടര്‍ സാക്ഷരതാ കേന്ദ്രങ്ങള്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 1,700നടുത്തു വരുന്ന അക്ഷയ കേന്ദ്രങ്ങളാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാനും കുറ്റക്കാരെ കണ്ടെത്താനും ഒരുങ്ങുന്നത്.

വൈദ്യുതി ബില്‍, ജലകരം തുടങ്ങിയവ അടക്കാനും മറ്റുമായി ഒരു വലിയ വിഭാഗം ജനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇനി മുതല്‍ ഏതെങ്കിലും തരത്തിലുളള സൈബര്‍ ചൂഷണത്തിനു ഇരയായാല്‍ ഇവര്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുളള സൗകര്യങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാവും.

പൊതുവെയുളള സൈബര്‍ കുറ്റങ്ങളായ ഓണ്‍ലൈന്‍ ചൂതാട്ടം, കുറ്റകരമായ രീതിയില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുക, ഭീഷണിക്കത്തുകള്‍ അയക്കുക, അശ്ലീല ഇ-മെയിലുകള്‍ അയക്കുക തുടങ്ങിയവ കൈകാര്യം ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളെ മാറ്റിയെടുക്കാനുളള ശ്രമത്തിലാണ് സംസ്ഥാന വിവരസാങ്കേതിക മിഷന്‍.

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. മോശമായ രീതിയില്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്തുന്നതിനായി സിഡാക് വികസിപ്പിച്ച കുറ്റകരമായ മെയിലുകള്‍ അയക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഇമെയില്‍ ട്രെയ്സര്‍ ഇവരെ പരീശിലിപ്പിക്കും. സൈബര്‍ കുറ്റങ്ങളെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനും നല്‍കാനുമായി സൈബര്‍ ക്രൈംസ് പോര്‍ട്ടല്‍ വികസിപ്പിക്കാനും ഐടി മിഷന്‍ പദ്ധതിയിടുന്നുണ്ട്.

ഇതു കൂടാതെ സൈബര്‍ ചൂഷണത്തിന് ഇരയായവരെ സഹായിക്കാനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിക്കാനും മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സൈബര്‍ ചൂഷണത്തില്‍ പെടുന്നവരുടെ സംഖ്യയും ഉയര്‍ന്നു. കേരളത്തിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ മൂന്നു ലക്ഷമുണ്ടെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+