Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ ആലപ്പുഴയില്‍ ലഘുലേഖ

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയില്‍ പലയിടത്തും ലഘുലേഖകള്‍ പ്രചരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് സുധാകരനെ ലഘുലേഖയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ആലപ്പുഴയിലെ പലയിടത്തും ഭിത്തികളിലും മറ്റും ഒട്ടിച്ച നിലയില്‍ കാണപ്പെട്ട ലഘുലേഖകളിലെ തലവാചകം ഇവനെ ചങ്ങലക്കിടൂ, നാടിനെ രക്ഷിക്കൂ എന്നാണ്. ഇപ്പോള്‍ സുധാകരന്‍ പാര്‍ട്ടിയിലെ ഒന്നാമനെന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയനെയും എം.എ.ബേബിയെയും തോമസ് ഐസക്കിനെയും അധിക്ഷേപിച്ചു നടന്ന ഒരു കാലം സുധാകരനുണ്ടായിരുന്നുവെന്ന് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

എം.എ.ബേബി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനെ വ്യഭിചാര ശാലയെന്നും പി.കൃഷ്ണപിള്ള സ്മാരക റിസോര്‍ട്ടെന്നും വിശേഷിപ്പിച്ചയാളാണ് സുധാകരനെന്നും ലഘുലേഖയില്‍ പറയുന്നു. നോട്ടീസിന്റെ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന സൂചനയും ലഘുലേഖയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+