ആറ്റുകാല്‍ പൊങ്കാല ഫിബ്രവരി 23 മുതല്‍ മാര്‍ച്ച് 4 വരെ
കൊച്ചി: തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫിബ്രവരി 23 മുതല്‍ മാര്‍ച്ച് നാല് വരെ നടക്കും.
ഈ വര്‍ഷം പൊങ്കാലയിടാന്‍ 20-25 ലക്ഷം സ്ത്രീകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ പറഞ്ഞു.
ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച പൊങ്കാല ഉത്സവത്തില്‍ ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് 1997 ഫിബ്രവരി 23നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം പേരാണ് അന്ന് പൊങ്കാലയിടാനെത്തിയത്.
പൊങ്കാല മഹോത്സവത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. പൊങ്കാലക്കെത്തുന്ന സ്ത്രീകള്‍ക്കായി റെയില്‍വേ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി ഓടിക്കും. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടിയുണ്ടാകും












Click it and Unblock the Notifications