കോണ്‍ഗ്രസ് വാര്‍ഡ് തല കമ്മിറ്റികള്‍ രൂപീകരിക്കും
തിരുവനന്തപുരം: തിരഞ്ഞടുപ്പിലൂടെ വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ നിലവില്‍വരുമെന്നു കേരളത്തിന്റെ ചുമതലയുളള എഐസിസി പ്രവര്‍ത്തക സമിതി അംഗം വീരപ്പ മൊയ്ലി അറിയിച്ചു. എന്നാല്‍ ബൂത്ത് കമ്മിറ്റിയ്ക്ക് മാറ്റമുണ്ടാകില്ല.കോണ്‍ഗ്രസ് പുന:സംഘടനാ തിരഞ്ഞടുപ്പ് ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മൊയ്ലി പറഞ്ഞു .
മാര്‍ച്ച് അഞ്ചു മുതല്‍ 20 വരെ നടക്കുന്ന വാര്‍ഡ് കമ്മിറ്റി രൂപീകരണത്തില്‍ പാര്‍ട്ടിക്കാരെയും പാര്‍ട്ടി അനുഭാവികളെയും ഉള്‍പ്പെടുത്തും. ദളിത്,വനിതാ പ്രാതിനിധ്യമുളള 15 അംഗ നിര്‍വാഹകസമിതിയാവും നിലവില്‍ വരുക. കെപിസിസിയുടെ കീഴിലുളള വിവിധ സെല്ലുകള്‍ക്കു പുറമേ ആവശ്യമെങ്കില്‍ മണ്ഡലം, ബൂത്ത് കമ്മിറ്റികളെയും പുന:സംഘടിപ്പിക്കുമെന്നും മൊയ്ലി പറഞ്ഞു.
കഴിവ് തെളിയിക്കാത്ത ഡിസിസി ഭാരവാഹികളെ കുറിച്ചുളള റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഡിസിസി പുന:സംഘടന തല്‍ക്കാലമില്ല. ഡിസിസി ഭാരവാഹികളില്‍ നിന്ന് ഡിസിസി നിര്‍വാഹകസമിതിയെ തെരഞ്ഞടുക്കും. ഈ മാസം 18,19,20 തീയ്യതികളില്‍ നിര്‍വാഹകസമിതി യോഗങ്ങള്‍ ചേരും. 23,24 തീയ്യതികളില്‍ ബ്ലോക്ക് തലത്തില്‍ യോഗം ചേരുമെന്നും ചെന്നിത്തല അറിയിച്ചു.
ഏപ്രിന്‍ ഒന്നു മുതല്‍ 10 വരെയാണ് വാര്‍ഡ് സമ്മേളനം. 10 മുതല്‍ 20 വരെ മണ്ഡലം സമ്മേളനവും 20 മുതല്‍ 30 വരെ ബ്ലോക്ക് സമ്മേളനവും സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ്,കെഎസ്യു പുന:സംഘടന അവയുടെ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കുമെന്നും കെപിസിസിയോട് അഭിപ്രായം ചോദിച്ചാല്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications