കേരളത്തില്‍ എന്‍ടിപിസിയുടെ ആറ് പ്ലാന്റുകള്‍
ദില്ലി: കേരളത്തില്‍ ആറ് വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാറും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍( എന്‍.ടി.പി.സി)നും കരാറില്‍ ഒപ്പുവച്ചു.
രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയ്ക്ക് കീഴിലാണ്് 438 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായിരിക്കും വൈദ്യുതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
സംസ്ഥാന വൈദ്യുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കെ വിജയകുമാര്‍, എന്‍ടിപിസി അഡീഷണല്‍ ജനറല്‍ മാനേജര്‍ എസ്.മാന്‍ചന്ദ്, കെഎസ്ഇബി ചെയര്‍മാന്‍ ടി.എം മനോഹരന്‍, ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷന്‍ ഡയറ്കടര്‍ ബാല്‍ മുകുന്ദ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. സംസ്ഥാന വൈദ്യുതിമന്ത്രി എ. കെ ബാലനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.












Click it and Unblock the Notifications