മഞ്ഞ്: ദില്ലിയില്‍ വിമാനസര്‍വീസുകള്‍ വൈകി
ദില്ലി: ശനിയാഴ്ച രാവിലെയുണ്ടായ മൂടല്‍മഞ്ഞ് ദില്ലിയില്‍ നിന്നുള്ള ഇരുപതോളം വിമാനസര്‍വ്വീസുകളെ ബാധിച്ചു.
എയര്‍ ഡക്കാന്റെ ഡെറാഡൂണിലേയ്ക്കുള്ള വിമാനം റദ്ദാക്കുകയും മറ്റൊരു വിമാനം അഹമ്മദാബാദിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
രാവിലെ ഏഴുമണിയോടെയാണ് കനത്ത മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് റണ്‍വേ കാണാനാകാതായതോടെയാണ് വിമാന സമയങ്ങളില്‍ മാറ്റംവന്നത്.
ദില്ലിയിലേയ്ക്കുള്ള അഞ്ച് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. ഇവയെ അഹമ്മദാബാദ്, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിട്ടിരിക്കുകയാണെന്ന് ദില്ലി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications