ആറളം ഫാമില്‍ ഭൂമി കയ്യേറ്റം തുടരുന്നു
കണ്ണൂര്‍: ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ആദിവാസികള്‍ ആറളം ഫാം കയ്യേറി. വെള്ളിയാഴ്ച സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് വീണ്ടും കയ്യേറ്റം നടന്നത്.
ഇതിനെത്തുടര്‍ന്ന് വ്യത്യസ്ത നിലപാടുകളുള്ള ആദിവാസി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന ഭീതി നിലനില്‍ക്കുകയാണ്.
ഫിബ്രവരി 15നാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഫാം കയ്യേറ്റം ആരംഭിച്ചത്. ഫാമില്‍ ആദിവാസി പുനരധിവാസത്തിനായി അളന്നുതിരിച്ചിട്ട ഭൂമിയില്‍ ആയിരത്തോളം ഭൂരഹിത ആദിവാസി കുടംബങ്ങളെ കുടിയേറ്റി പാര്‍പ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമിതി മുന്നോട്ടുനീങ്ങുന്നത്.
സമിതി സെക്രട്ടറി പി.കെ സുരേഷ് ബാബുവും ഇരിട്ടി ഏരിയാ സെക്രട്ടറി പി.കെ രാമചന്ദ്രന്‍ എന്നിവരാണ് കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത്. ഫാമിലെ കശുവണ്ടിത്തോട്ടമായ ബ്ലോക് 10ലാണ് കയ്യേറ്റം നടക്കുന്നത്.
മറ്റ് ആദിവാസി സംഘടനകളായ ആദിവാസി ഗോത്രമഹാസഭയും ആദിവാസി വിമോചന മുന്നണിയും ഫാമില്‍ അനധികൃത കയ്യേറ്റം നടക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications