പ്രവേശന പരീക്ഷ നിര്‍ത്തലാക്കണം: മന്ത്രി സുധാകരന്‍
തൊടുപുഴ: മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്നും പകരം പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും മന്ത്രി സുധാകരന്‍.
പ്രവേശനപരീക്ഷ നിര്‍ത്തലാക്കുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. കേരള സര്‍വകലാശാലയില്‍ നേരത്തെ ഉണ്ടായ മാര്‍ക്ക് തിരുത്തലിനെ തുടര്‍ന്നാണ് പ്രവേശന പരീക്ഷ ആരംഭിച്ചത്. അത് നിര്‍ത്തലാക്കണം- മന്ത്രി പറഞ്ഞു.
കെഎസ്കെടിഎ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോടതിയിലെ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയാല്‍ സിംഗിള്‍ ബെഞ്ച് രാജി വയ്ക്കണമെന്ന് പറയുന്നതു പോലെയാണ് സ്വാശ്രയ നിയമം കോടതി റദ്ദാക്കിയതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications