Get Updates
Get notified of breaking news, exclusive insights, and must-see stories!

അബദ്ധങ്ങള്‍ പറയാറുണ്ട്: കോടിയേരി

പയ്യന്നൂര്‍: അബദ്ധങ്ങള്‍ കണ്ടെത്താനാണ് മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്നും നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനല്ല അവര്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് വരുന്നതെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

അബദ്ധങ്ങള്‍ പറയുന്നുവോയെന്ന് കേള്‍ക്കാനും അവ വാര്‍ത്തയാക്കാനുമാണ് മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ. താന്‍ രണ്ടു മണിക്കൂര്‍ പ്രസംഗിച്ച് അബദ്ധങ്ങള്‍ പറഞ്ഞില്ലെങ്കില്‍ വാര്‍ത്തയൊന്നും വരില്ല. അബദ്ധം പറഞ്ഞാലെ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നു അറിയൂ. അത് കൊണ്ട് ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ചില അബദ്ധങ്ങളൊക്കെ പറയാറുണ്ട്- മന്ത്രി പറഞ്ഞു.

എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനവിധേയമാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എതിരാളികള്‍. ഇവര്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന യാതൊരു നീക്കവും ഉണ്ടാകരുത്. എസ്എഫ്ഐയുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്ന സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്ന് ഓര്‍ത്ത് വേണം പ്രവര്‍ത്തനം രൂപപ്പെടുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+