കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് കേരള മത്സരം ശനിയാഴ്ച വൈകീട്ട് കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മിസ് കേരളയെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം ശനിയാഴ്ച കൊച്ചിയില്‍ നടക്കും. ലെ-മെറിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ആറിനാണ് മത്സരം ആരംഭിയ്ക്കുക. തിരഞ്ഞെടുക്കപ്പെട്ട 23പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

സാരി, വെസ്റേണ്‍ കാഷ്വല്‍സ്, ഖാഗ്രാസ്, കേരളീയ പാരമ്പര്യ വസ്ത്രധാരണം എന്നീ നാല് റൗണ്ടുകളായാണ് മത്സരം നടക്കുക.

മിസ് കേരള പട്ടത്തിന് പുറമെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, സ്മൈല്‍, സ്കിന്‍, ടാലന്റ്, കണ്‍ജീനിയാലിറ്റി, ഐസ്, മിസ് പെര്‍ഫെക്ടന്‍, വ്യൂവേസ് ചോയ്സ് എന്നീയിനങ്ങളിലും മത്സരമുണ്ട്. ഫാഷന്‍, സിനിമ, സ്പോര്‍ട്സ്, ബിസിനസ് രംഗങ്ങളിലെ പ്രമുഖരാണ് വിധികര്‍ത്താക്കളായെത്തുന്നത്.

ഒരാഴ്ച നീണ്ട ഗ്രൂമിംഗ് സെഷന് ശേഷമാണ് മത്സരാര്‍ത്ഥികല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, മുരളി മേനോന്‍, ഡോ. നന്ദിനി, എലിസബത്ത്, സിജോയ് വര്‍ഗീസ്, വെങ്കിടേഷ് മണി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X