കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാസ്റ് ഗ്രേഡ് ജോലിയ്ക്കായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

  • By Staff
Google Oneindia Malayalam News

തൃക്കരിപ്പൂര്‍(കാസര്‍കോട്): ആരോഗ്യ വകുപ്പില്‍ ലാസ്റ് ഗ്രേഡ് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബുവാണ് ലാസ്റ് ഗ്രേഡ് ജോലിയ്ക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

ദളിതവിഭാഗക്കാര്‍ക്കായി സംവരണംചെയ്തതാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദം. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി മുസ്ലിം ലീഗ് അംഗമാണ് സുരേഷ് ബാബു. പഞ്ചായത്തിലെ പൂവളപ്പ് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒന്നര വര്‍ഷമായി പഞ്ചായത്ത് പ്രസിഡന്റാണ്.

പഞ്ചായത്ത് പ്രസിഡന്റാകുന്നതിന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം വഴി ജില്ലാകോടതിയിലും റവന്യു വകുപ്പില്‍ വില്ലേജ് മാനായും സുരേഷ് ബാബു ജോലിചെയ്തിട്ടുണ്ട്.

20 അംഗങ്ങളുള്ള യുഡിഎഫ് ഭരിയ്ക്കുന്ന തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ 14 അംഗങ്ങളാണ് ഭരണമുന്നണിക്കുള്ളത്. മൊത്തം 20 പഞ്ചായത്തംഗങ്ങളാണ് ഈ പഞ്ചായത്തില്‍. സുരേഷ് ബാബു രാജി വച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ എം.വി ശ്രീധരനാണ് പുതിയ പ്രസിഡന്റ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X