തോക്കുമായി നടക്കുന്നതെന്തിനെന്ന് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പക്കല്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തോക്കുമായി നടക്കാന്‍ മാത്രം പിണറായി വിജയന്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ആരെ പേടിപ്പിയ്ക്കാനാണ് തോക്ക് കൈവശം വയ്ക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതുഭരണകാലത്ത് സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കു പോലും ആയുധമില്ലാതെ നടക്കാന്‍ കഴിയാത്ത വിധം കേരളത്തിലെ ക്രമസമാധാനനില താറുമാറായിരിയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications