ലൈസന്‍സുളള തോക്ക് കൈവശം വയ്ക്കുന്നതില്‍ തെറ്റില്ല: വെളിയം
തിരുവനന്തപുരം: ലൈസന്‍സുളള തോക്ക് കൈവശം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. പിണറായി വിജയന്റെ ബാഗില്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി തോക്ക് കൊണ്ടുനടന്നാലേ പ്രശ്നമാകേണ്ടതുളളു. ഇക്കാര്യത്തില്‍ കൂടുതല്‍ അറിയേണ്ടവര്‍ പിണറായിയോട് നേരിട്ടു ചോദിച്ച് വ്യക്തത വരുത്തണമെന്നും വെളിയം പറഞ്ഞു.
വിദേശവായ്പ സംബന്ധിച്ച് സിപിഎമ്മുമായി അഭിപ്രായവ്യത്യാസമില്ല. ഈ വിഷയത്തില്‍ സിപിഐയ്ക്ക് ചില നയങ്ങളുണ്ടെന്നും അത് അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കുമെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications