സുരക്ഷാ പാളിച്ച: അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗിലെ വെടിയുണ്ടകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ കണ്ടെത്താന്‍ കഴിയാത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്റലിജന്‍സ് ബ്യൂറോയും എമിഗ്രേഷന്‍ അധികൃതുമാണ് അന്വേഷണം നടത്തുന്നത്. എല്ലാ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് വിമാനത്താവള ഡയറക്ടര്‍ സി. നടരാജന്‍ അറിയിച്ചു.
വേണ്ടത്ര സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകാതെ പോകാന്‍ അവസരമുണ്ടായതിനാലാണ് അദ്ദേഹത്തിനു വെടിയുണ്ടകള്‍ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞത്. ബാഗില്‍ വെടിയുണ്ട സൂക്ഷിച്ച വിമാനയാത്ര നടത്തുന്നത് ആയുധനിരോധന നിയമത്തിന്റെ ലംഘനമാണ്. ഇത് ക്രിമിനല്‍ കേസെടുക്കാന്‍ മതിയായ കുറ്റമാണ്.












Click it and Unblock the Notifications