മാധ്യമങ്ങള്‍ സര്‍ക്കാര്‍ വാര്‍ത്തകള്‍ തമസ്കരിയ്ക്കുന്നു: ശ്രീമതി
കൊല്ലം: സര്‍ക്കാര്‍ നടപ്പാക്കുന്ന ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി ആരോപിച്ചു.
എന്‍. ശ്രീധരന്‍ സ്മാരക മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഒന്നാം വാര്‍ഷികാഘോഷച്ചടങ്ങിനിടെ ആരോഗ്യമേഖയിലെ പുതിയ പദ്ധിതികളെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടെയാണ് മന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചത്.
സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളൊന്നും മാധ്യമങ്ങള്‍ വലിയ ഗൗരവത്തോടെ കാണുന്നില്ല. എന്നാല്‍ എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് അമിത പ്രാധാന്യം നല്‍കുകയും ചെയ്യും.
സര്‍ക്കാറിനെ സംബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതൊന്നും കൂടുതലാരും അറിയാറില്ല-ശ്രീമതി പറഞ്ഞു.












Click it and Unblock the Notifications