ബോംബ് സ്ഫോടനം: പാകിസ്താനില്‍ ജഡ്ജിയുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു
ക്വറ്റാ: പാകിസ്ഥാനിലെ ബലുച്ചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ജില്ലാകോടതി മുറിയില്‍ ഉഗ്രസ്ഫോടനശേഷിയുളള ബോംബ് പൊട്ടിത്തെറിച്ച് ജഡ്ജിയുള്‍പ്പടെ 13 പേര്‍ മരിച്ചു.
സിവില്‍ കോടതി ജഡ്ജിയായ അബ്ദുള്‍ വാഹിദാണ് കൊല്ലപ്പെട്ടത്. ഇതിനു പുറമേ അഞ്ചു അഭിഭാഷകരും വിചാരണയ്ക്കെത്തിയ തടവുകാരുടെ ബന്ധുക്കളുമാണു മരിച്ചതെന്ന് പൊലിസ് വെളിപ്പെടുത്തി.
ചാവേറാക്രമണമാണോ നടന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പൊലിസ് വ്യക്തമാക്കി. കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നിന്നു ചാവേറുകളെന്ന് സംശയിക്കുന്ന അഞ്ചു പേരെ അറസ്റ് ചെയ്തതായി പൊലിസ് വെളിപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനം.












Click it and Unblock the Notifications