Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ഷിക പണപ്പെരുപ്പം പരിധിക്കുള്ളില്‍: ധനമന്ത്രാലയം

ദില്ലി: വാര്‍ഷിക പണപ്പെരുപ്പം ഇപ്പോഴും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പരിധിക്കുള്ളിലാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

പണപ്പെരുപ്പം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.73 ശതമാനത്തിലെത്തിയെങ്കിലും 2006-07ലെ ശരാശി പണപ്പെരുപ്പ നിരക്ക് 5.2ല്‍ തന്നെ നില്‍ക്കുകയാണെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പരിധി 5-5.5 ശതമാനമാണ്.

2000-01ലാണ് ശരാശരി പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 7.2 ശതമാനത്തിലെത്തിയത്. പിന്നീട് ഇത് കുറയുകയായിരുന്നു. 2004-05ല്‍ പണപ്പെരുപ്പ നിരക്ക് 6.4 ശതമാനവും 1998-99ല്‍ 5.6 ശതമാനവുമായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 2001 ജനവരിയിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്- 8.8 ശതമാനം.

പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് പണപ്പെരുപ്പ നിരക്ക് 6.73ലെത്തുന്നതിന് മുമ്പ് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കഴിഞ്ഞത്.

പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+