അഞ്ചുതെങ്ങില്‍ തീപ്പിടുത്തം: 80 വീടുകള്‍ കത്തി നശിച്ചു
തിരുവനന്തപുരം: ജില്ലയിലെ കടക്കാവൂരിന് സമീപം അഞ്ചുതെങ്ങില്‍ ശനിയാഴ്ച ഉച്ചക്കു ശേഷമുണ്ടായ തീപ്പിടുത്തത്തില്‍ 80 കുടിലുകള്‍ കത്തിനശിച്ചു.
ഒരു വീടിന്റെ അടുക്കളയില്‍ നിന്നും തീ പടര്‍ന്നുപിടിച്ചതാണ് ദുരന്തത്തിന് വഴിവച്ചത്. ഈ പ്രദേശത്തെ എല്ലാ വീടുകളും മത്സ്യത്തൊഴിലാളികളുടേതാണ്.
തിരുവനന്തപുരത്തു നിന്നും കൊല്ലത്തു നിന്നും എത്തിയ അിശമനസേനാ സംഘം രണ്ട് മണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ കെടുത്തിയത്. എല്ലാ കുടുംബത്തിനും പ്രാഥമിക നഷ്ടപരിഹാരമായി ജില്ലാ കളക്ടര്‍ അയ്യപ്പന്‍ 500 രൂപ വീതം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications