ലൈസന്‍സില്ലാത്ത ഐസ്ക്രീം കമ്പനികള്‍ക്ക് നിരോധനം
കൊച്ചി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം, ലഘുപാനീയ ഉത്പാദന കമ്പനികള്‍ക്ക് എറണാകുളം ജില്ലയില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.
ശനിയാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ഏകോപന സമിതി യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ശുദ്ധീകരിക്കാത്ത ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ഐസ്ക്രീമുകളും ലഘുപാനീയങ്ങളും ജില്ലയില്‍ വ്യാപിക്കുന്നത് തടയാനാണ് നിരോധനം.
ഐസ്ക്രീം പാര്‍ലര്‍ ഉള്‍പ്പെടെയുള്ള കടകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എം.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.
കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി മഞ്ഞപ്പിത്തം പടരുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.












Click it and Unblock the Notifications