പിണറായിക്കെതിരെ കേസെടുക്കേണ്ടിവരും: ആര്യാടന്‍
കോഴിക്കോട്: വെടിയുണ്ട കൈവശം വച്ച് വിമാനത്തില്‍ യാത്ര ചെയ്തതിന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കേസെടുക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
സിപിഎം സംസ്ഥാനത്ത് നടത്തിയിട്ടുള്ള അക്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ഈ ഗതികേട് വന്നതില്‍ അതിശയിക്കാനില്ല. മാധ്യമ സിന്റിക്കേന്റ് എന്ന് വിളിച്ച് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച പിണറായി വിജയന്‍ ആദ്യമായി മാന്യമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നത് കഴിഞ്ഞ ദിവസം ടിവിയില്‍ കാണാന്‍ കഴിഞ്ഞു.
കോഴിക്കോട്ട് കെഎപിടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍. വര്‍ഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുന്ന പതിവ് സിപിഎം തുടര്‍ന്നാല്‍ മലബാര്‍ വൈകാതെ മറ്റൊരു കശ്മീരാവുമെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications