വെടിയുണ്ട വിവാദം അനാവശ്യം: കോടിയേരി
കണ്ണൂര്‍: പിണറായി വിജയന്റെ ഹാന്റ് ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും പിണറായിക്ക് പറ്റിയ ഓര്‍മപ്പിശക് സാര്‍വദേശീയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
സംഭവത്തിന് ക്രമസമാധാന പ്രശ്നവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ സോണിയാഗാന്ധിക്ക് എസ്പിജി സംരക്ഷണം നല്‍കുന്നത് രാജ്യത്തെ ക്രമസമാധാനം തകര്‍ന്നതു കൊണ്ടാണെന്ന് പറയേണ്ടിവരും.
യുഡിഎഫ് നേതാക്കള്‍ക്കാണ് കൂടുതല്‍ തോക്കുകളുള്ളത്. ഒരു കോണ്‍ഗ്രസ് നേതാവിന് രണ്ട് ഗണ്‍ ലൈസന്‍സുണ്ട്. പിണറായി വിജയന് ഒരു തോക്കിനുള്ള ലൈസന്‍സേയുള്ളൂ.
ഇസെഡ് കഫറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള നേതാവാണ് പിണറായി. 16 പൊലീസുകാരെ സുരക്ഷയ്ക്കായി ഒപ്പം കൊണ്ടു നടക്കാമെങ്കിലും അത് വേണ്ടെന്നുവച്ചയാളാണ് അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ കുറിച്ച് അവര്‍ അന്വേഷിച്ചുകൊള്ളുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications