എന്റെ തോക്ക് തിരിച്ചു നല്‍കാം: എം.വി.രാഘവന്‍
കണ്ണൂര്‍: തന്റെ കൈയില്‍ 25 വര്‍ഷമായി തോക്കുണ്ടെന്നും അത് സര്‍ക്കാരിന് തിരിച്ചുനല്‍കാമെന്നും സിഎംപി നേതാവ് എം.വി.രാഘവന്‍. പിണറായി വിജയന്‍ അതിന് തയ്യാറാണോ എന്ന് രാഘവന്‍ ചോദിച്ചു.
25 കൊല്ലം മുമ്പ് തോക്ക് ലൈസന്‍സെടുക്കുമ്പോള്‍ താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ലൈസന്‍സ് പുതുക്കേണ്ടെന്ന് കാണിച്ച് നാളെ തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെടിയുണ്ടയുമായി പിണറായി വിമാനയാത്രക്കു പോയത് മണ്ടത്തരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇങ്ങനെ ചെയ്തത്. അപ്പോള്‍ രാജ്യത്തിന്റെ സ്ഥിതി എന്തായെന്ന് ആലോചിക്കണമെന്നും രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications