വെടിയുണ്ട വിവാദം: അന്വേഷണത്തിന് സിഐഎസ്എഫ് ഉത്തരവ്
തിരുവനന്തപുരം: ചൈന്നൈ വിമാനത്താവളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സിഐഎസ്ഫ് ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു.
48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നില്ലെന്നാണ് വിമാനത്താവളത്തിന്റെ സുരക്ഷാചുമലതയുള്ള സിഐഎസ്ഫ് കമാന്‍ഡ് മേധാവി എച്ച്.കെ.ദത്ത വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ തിരുവനന്തപുരത്ത് നിന്നു തന്നെ തന്റെ കൈയില്‍ വെടിയുണ്ടകളുണ്ടായിരുന്നുവെന്നും അവിടെ വച്ച് തന്റെ ബാഗ് പരിശോധിച്ചിരുന്നുവെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. ഈ പ്രസ്താവനകളില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.












Click it and Unblock the Notifications