രോഹിണി മറിയം മിസ് കേരള
കൊച്ചി: 2007ലെ മിസ് കേരളയായി രോഹിണി മറിയം ഇടിക്കുള തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച വൈകീട്ട് കൊച്ചി ലെ-മെറിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് കേരളത്തിന്റെ സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരം നടന്നത്.
മിസ് പെര്‍ഫക്ട് 10 സമ്മാനവും രോഹിണിക്ക് ലഭിച്ചു. ദിവ്യ വേണുഗോപാലാണ് മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മിസ് മോസ്റ് ടാലന്റഡ് ആയും ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. ഐശ്വര്യ മേനോനാണ് മൂന്നാം സ്ഥാനം. ഐശ്വര്യ തന്നെയാണ് മിസ് ഫോട്ടോജനിക്ക്.
മറ്റ് വിജയികള്‍: ഫദീല ബാനു- മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, സെറിന്‍ ജോര്‍ജ്- വ്യൂവേഴ്സ് ചോയ്സ്, അപര്‍ണ കൃഷ്ണന്‍- ബ്യൂട്ടിഫുള്‍ ഐസ്, ദിവ്യ ഹരിഹരപുത്രന്‍- മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, സാറ മുഹമ്മദ്- മിസ് കണ്‍ജീനിയാലിറ്റി, ദേവി ചന്ദ്രശേഖര്‍- മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍.












Click it and Unblock the Notifications