സ്ഫോടനത്തിന് ഉപയോഗിച്ചത് മണ്ണെണ്ണ ബോംബുകള്‍
പാനിപ്പത്ത്: മണ്ണെണ്ണബോംബുകളും ശക്തികുറഞ്ഞ സ്ഫോടകവസ്തക്കളുമാണ് സംജോധ എക്സ്പ്രസില്‍ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു.
സള്‍ഫറോ നൈട്രേറ്റോ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയും മണ്ണെണ്ണക്കുപ്പികളിലൂടെ തീപടര്‍ത്തുകയുമാണ് ചെയ്തതെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.
മണ്ണെണ്ണനിറച്ച നിരവധി പാത്രങ്ങളും മൂന്ന് പൈപ്പ് ബോംബുകളും ശക്തികുറഞ്ഞ സ്ഫോടക വസ്തക്കളും തീവണ്ടിയുടെ മറ്റ് കംപാര്‍ട്ടുമെന്റുകളില്‍ നിന്നും കണ്ടെത്തിയതായി ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.
വന്‍തോതില്‍ അിബാധയുണ്ടാക്കാന്‍ ശേഷിയുള്ള വസ്തുക്കളാണ് കണ്ടെത്തിയതെന്ന് ഹരിയാന ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ ജെ.എസ് മഹന്‍വാള്‍ അറിയിച്ചു. സ്ഫോടനത്തിനായി ആര്‍ഡിഎക്സ്, വിദൂര നിയന്ത്രണ ഉപകരണം എന്നിവ ഉപയോഗിച്ചതായി ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടുകിട്ടിയ സ്ഫോടക വസ്തുക്കളെല്ലാം നിര്‍വ്വീര്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തീവണ്ടി യാത്രതുടങ്ങിയ ഓള്‍ഡ് ദില്ലി റയില്‍വേസ്റേഷനിലുണ്ടായ സുരക്ഷാവീഴ്ചയിലേയ്ക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. അവിടെനിന്നാവാം സ്ഫോടക വസ്തുക്കള്‍ ട്രെയിനില്‍ കയറ്റിയതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications