ഡാം സുരക്ഷാ നിയമം സ്റേ ചെയ്തില്ല
ദില്ലി: കേരളം കൊണ്ടുവന്ന ഡാം സുരക്ഷാ നിയമത്തിന് ഇടക്കാല സ്റേ അനുവദിയ്ക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രിം കോടതി തള്ളി.
കേരളം പാസാക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് തിങ്കളാഴ്ച പരിഗണിച്ചത്. ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേട്ടത്. കേസ് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.
പെരിയാര്‍ കേരളത്തിന്റെ നദിയാണെന്നും അതിനാല്‍ നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നുമായിരുന്നു കേരളത്തിന്റെ വാദം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം പരിഹരിയ്ക്കാനായി സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം നടന്ന ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications