Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ട കണ്ടെടുത്തത് നിസ്സാരസംഭവം: കാരാട്ട്

ദില്ലി: പിണറായി വിജയന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തിന് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള ഗൗരവമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഇത് നിസ്സാര സംഭവമാണ്. അതുകൊണ്ടു തന്നെ പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതിയായ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് കാരാട്ട് വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം വെടിയുണ്ട വിവാദത്തെ കുറിച്ച് ഇനി കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു. മാധ്യമസിന്റിക്കേറ്റ് എന്ന് വിളിച്ചത് എല്ലാ മാധ്യമങ്ങളെയുമല്ല. ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് അങ്ങനെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+